മര്‍ത്യാ..അറിയുമോ നന്മയെ

ചിരിക്കുന്നോ മര്‍ത്യാ,
ചിരിക്കുന്നോ മര്‍ത്യാ
നരഹത്യ കണ്മുന്നില്‍നടക്കുന്ന കണ്ടിട്ടും.
ചിരിക്കുന്നോ നീയിന്ന-
ട്ടഹാസം മുഴക്കുന്നോ
സഹജീവിതന്നുടുതുണി
അഴിയിന്ന കണ്ടിട്ടും.
മൂകനായ് നില്‍ക്കുന്നോമനുഷ്യ പുത്രാ നീയാ-
സ്ത്രീത്വം കാട്ടാളമുഷ്ട്ടിയി-
ലമരുന്ന കണ്ടിട്ടും.
തിമിരമാണോ നിന്റെ-
കണ്‍കളില്‍ നിന്റെയീ-
ചെവികളില്‍ വണ്ടിന്റെ
മുരളലാണോ.
പാഞ്ചാലിതന്‍ വസ്ത്ര-
മഴിയുന്ന കണ്ടു ശ്രീ-
ക്രിഷ്ണദേവന്‍
വന്നുരക്ഷകനായ്
ഈറന്‍ മാറുവാ-
നില്ലാത്ത സ്ത്രീകള്‍ക്കു
സ്വവസ്ത്രം നല്‍കാ
ന്‍ബാപ്പുജിക്കായ്
എവിടെയാ ശ്രീക്രിഷ്ണ്ന്‍
എവിടെയാ ബാപ്പുജി
കലികാലം കാലന്റെ
വായ്ക്കകത്തായ്.
പൊയ്മുഖങ്ങള്‍ ചൊല്ലു-
മസത്യം ശ്രവിക്കാതെ
നിര്‍ണയിക്കൂ നിങ്ങള്‍
സതയവും അസത്യവും.
മനസാക്ഷിപ്പറയുന്ന
സത്യങ്ങള്‍ ചെയ്യുക
സത്യത്തെ ഭഞ്ജിക്കും
തിന്മയെ കൊല്ലുക
അറിവിന്നടിസ്താനം
നന്മയാകീടണം
നന്മക്കടിസ്താനം
തിന്മതന്‍ വിനാശവും.

Comments

  1. നല്ലകാലം കഴിഞ്ഞുപോയ്
    ഇനി നന്മകളെല്ലാം സ്വപ്നം 
    നല്ലവനായ് ജീവിയ്ക്കുവാന്‍ 
    നന്മനിറഞ്ഞ ആശം സകള്‍ 

    ReplyDelete
  2. നന്ദി അരുണ്‍..:)

    ReplyDelete

Post a Comment

Popular posts from this blog

കവിയല്ല ഞാന്‍..

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

ഒരു വിലാപം