ഉത്രാടസുന്ദരി

ഉത്രാടസുന്ദരി

ഉത്രാടസുന്ദരിയവള്‍ അങ്ങകലെ
അണിഞ്ഞൊരുങ്ങി മുഖം കരങ്ങളാല്‍
മറച്ച്, മറയത്ത് നാണംകുണുങ്ങി
പുഞ്ചിരി ആത്മാവിന്നുള്ളങ്ങളിലൊളിപ്പി-
ച്ചെന്നെ നോക്കി നില്‍പ്പൂ
നിന്നെ കാണാത്തൊരോണമുണ്ടോ
സഖീ നിന്നെ പിരിഞ്ഞൊരാഘോഷമുണ്ടോ
നീയില്ലാത്തൊരുത്രാടപ്പാച്ചിലുണ്ടോ
എന്നിട്ടുമെന്തേ തിരുവോണത്തലേന്നാ-
മഴമേഘങ്ങള്‍ക്കിടയിലൂടെയെന്നെനീ
നോക്കി നിന്നു, പുഞ്ചിരിക്കാന്‍ മറന്നുപോയി
ഉത്രാടസുന്ദരിയവള്‍ പുഞ്ചിരിയുള്ളിലൊതുക്കി
കാമുകനെയൊരുനോക്ക് കണ്ട് മടങ്ങുവാന്‍
പിന്നെയും മറയത്തുവന്നെത്തി നോക്കി
നീയില്ലാത്തൊരുത്രാടപ്പാച്ചിലുണ്ടോ
നീയില്ലത്ത തിരുവോണമുണ്ടോ
നീയില്ലാത്തയെന്‍ കവിതയുണ്ടോ

Comments

Popular posts from this blog

കവിയല്ല ഞാന്‍..

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

ഒരു വിലാപം