നാടന്‍പാട്ട്

സുന്ദരിപ്പെണ്ണേ പ്രേമമാണന്നു ഞാന്‍
പണ്ടേ നിന്നോട് ചൊല്ലീലേ
പ്രേമത്തിന്‍ വാസന കൂത്താടും കാലത്ത്
എന്നെ തിരിഞ്ഞുനീ നോക്കിലാ
എന്നെ തിരിഞ്ഞുനീ നോക്കിലാ
തുമ്പിപ്പെണ്ണേ നിനക്കെന്തൊരു ചേലെന്ന്
പണ്ടേ ഞാനൊന്ന് പാടീല്ലേ
പാട്ടിന്റെ ശീലുകള്‍ കാറ്റില്‍ കലര്‍ന്നിട്ടും
എന്നെ തിരിഞ്ഞുനീ നോക്കീല്ലാ
എന്നെ തിരിഞ്ഞുനീ നോക്കിലാ
പൂമിഴിയാളെ നിന്നന്നനട കണ്ടു
ഞാനന്നു കാല്‍തെറ്റി വീണീല്ലേ
കാല്‍തെറ്റിയോടയില്‍ വീണപ്പമ്പോലുംനീ
എന്നെ തിരിഞ്ഞൊന്നു നോക്കിലാ
എന്നെ തിരിഞ്ഞൊന്ന് നോക്കിലാ
......................................................

സുന്ദരിയേനിന്മുടിച്ചുരുള്‍ ചൂടിലുറങ്ങിയ
തുളസിക്കതിര്‍ ഞാനിന്ന്
കുളിക്കടവില്‍ നീയുപേക്ഷിച്ച നേരത്ത്
ഞാനങ്ങെടുത്തു മനസ്സില്‍ വച്ചു
ഞാനങ്ങെടുത്തു മനസ്സില്‍ വച്ചു
ആലുവാത്തീരത്ത് നീയന്നു വന്നപ്പോ-
ളോളങ്ങള്‍ നൃത്തം ചവിട്ടിമെല്ലേ
ആ വഴി വന്നൊരാ പൂങ്കാറ്റിനോടു ഞാന്‍
പെണ്ണിനു മുത്തം കൊടുക്കാന്‍ ചൊല്ലി
പെണ്ണിനു മുത്തം കൊടുക്കാന്‍ ചൊല്ലി
........................................................(സുന്ദരി)
ഈ മലര്‍വാടിയിന്നാമലര്‍വാടിയില്‍
കണ്ടുഞാന്‍ പുഷ്പ്പങ്ങളായിരങ്ങള്‍
പൂന്തേന്നുകരാനായെത്തിയ കാര്‍വണ്ടേ
നോവിക്കല്ലേനീയെന്‍ പുഷ്പിതയേ
നോവിക്കല്ലേനീയെന്‍ സുസ്മിതയേ
കാര്‍മുകില്‍ ചൊന്നു കരയുവാന്‍ നേരമായ്
വേണ്ട ഞാന്‍ കേണു മുകിലിനോട്
എന്‍ പ്രിയതോഴി നനയുമെന്നോര്‍ത്തുഞാന്‍
വേണ്ടെന്നുകേണു മുകിലിനോട്
വേണ്ടെന്നുകേണു മുകിലിനോട്
........................................................(സുന്ദരി)

Comments

Popular posts from this blog

കവിയല്ല ഞാന്‍..

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

ഒരു വിലാപം