ആ മാത്രകള്‍ കൊഴിഞ്ഞു

രാവില്‍ നിലാവില്‍ നീയലഞ്ഞു

പകലില്‍ പൊന്‍ വെയിലില്‍ നീയകന്നു

കാവില്‍ പൂങ്കാവില്‍ നീ വിടര്‍ന്നു

ഭൂവില്‍ മരുഭൂവില്‍ നീ തളര്‍ന്നു

പാടാന്‍ കൊതിച്ചു എന്‍ ഹൃദയമാകുന്ന വീണ

കേള്‍ക്കാന്‍ തുടിച്ചു നിന്‍ കരള്‍പ്പൂക്കളെന്നും
................................................................................{രാവില്‍}
വില്ലിന്‍ മാരിവില്ലിന്‍ വര്‍ണ്ണമേഴും പുല്‍കിടുന്ന

വര്‍ണ്ണചിത്രമോ നീ ചിത്രശലഭമോ

ഓണം തിരുവോണം നാളില്‍ സൂര്യന്‍ തൂകിടുന്ന

സ്വര്‍ണ്ണശോഭയോ നിന്‍ കവിള്‍ത്തടങ്ങളില്‍

ആയിരം നിറങ്ങളാലാശകള്‍ കൂട്ടി ഞാന്‍

ആശകള്‍ തലോടിഞാനെന്‍ ജന്മസൌഭാഗ്യം കാത്തിരുന്നു
..........................................................................{രാവില്‍}
നിമിഷം ആ നിമിഷം വന്നുചേര്‍ന്നു എന്റെ മുന്നില്‍

പാടുവാനിനീ കണ്ഠമിടറുമോ

ഇല്ല കഴിയില്ല എന്റെ നാദം പതറിടുന്നു

അകലുവാനിനീ എത്ര മാത്രകള്‍

ആയിരം കൂടുകള്‍ കൂട്ടിഞാനിന്നലെ

ആശകള്‍ കൂട്ടിനുള്ളില്‍ പൂട്ടി ഞാനിന്നു തേങ്ങിടും
.........................................................................{രാവില്‍}

Comments

Popular posts from this blog

കവിയല്ല ഞാന്‍..

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

ഒരു വിലാപം