കണ്ടു ഞാ‍നവളെ വീണ്ടും


തേനരുവിയില്‍ കുളിക്കാനിറങ്ങിയ
സുന്ദരിപ്പെണ്ണേ സുന്ദരിപ്പെണ്ണേ
നിന്മുഖത്തിന്‍ തേജസ്സില്‍ മുങ്ങി
അരുവിയൊഴുകുന്നു അരുവിയൊഴുകുന്നു
പാതി തൂകിയ ചന്ദ്രികയായ് നീ
കാല്‍നനക്കുമ്പോള്‍ കാല്‍നനക്കുമ്പോള്‍
എന്റെ ഹൃദയം ആനന്ദത്തിന്‍
ചെമ്പകപ്പൂവായ് ചെമ്പകപ്പൂവായ്
.................................................{തേനരുവി}
ഹംസമായവള്‍ തെന്നി ഹൃദ്യ-
രാഗമായവള്‍ പുല്‍കി
ആമ്പലിന്നൊളി ചിന്നി
ചിരിമര്‍മ്മരമായ് മിന്നി
കര്‍മ്മസാക്ഷിയിന്നവളുടെ മുന്നില്‍
നമ്രമുഖനായി വദനം പ്രേമമയമായി
.......................................................{തേനരുവി}.
ദേവകന്യകയായിയവള്‍
തേനരുവിയില്‍ നീരാടി
സ്വപ്നസുന്ദരിയായവളെന്‍
ജീവനിലലിയുന്നു
പാതിമനസ്സുമായൊഴുകിവരുന്നൊരാ
അരുവിയറിയുന്നോ അതെന്‍ ആത്മസഖിയെന്ന്

Comments

Popular posts from this blog

കവിയല്ല ഞാന്‍..

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

ഒരു വിലാപം