അമൃതവര്‍ഷിണീ..നീ മഴയായ് പെയ്തിറങ്ങൂ...


അമൃതേ അമൃതേ എന്‍ അമൃതവര്‍ഷിണീ നീ
അമൃതേ അമൃതേ എന്‍ ആത്മഹര്‍ഷിണി നീ
ഈ മുളംതണ്ട് മൂളുന്ന പാട്ടേറ്റ് പാടാന്‍
നിന്‍ സ്വരം നല്‍കുമോ
ഈ കുയിലിന്റെ നാദത്തിനനുനാദം പാടാന്‍
നിന്‍ ലയം നല്‍കുമോ
................................................................(അമൃതേ)
അനവദ്യമാണ് നിന്റെ രാഗമേഘങ്ങള്‍ സന്ധ്യേ
അതിലൊരു മേഘമായ് ഞാനലയും
അനുപമമാണു നിന്റെ സ്വരകണങ്ങള്‍ ഗംഗേ
അതിലൊരു കണമായ് ഞാന്‍ ചേരും
സന്ധ്യാംബരത്തില്‍ പൂക്കും പൂക്കള്‍ക്ക് പാട്ട് പാടാന്‍
അമൃതേ അമൃതേ നീയണയൂ
അണയൂ...അണയൂ...അണയൂ.....
................................................................(അമൃതേ)
ദേവാംഗനേ ലാവണ്യം ചോരുന്നു നിന്‍ രാഗത്തില്‍
സോപാനഗീതം പാടും ദേവി നീയേ
ദേവദാരുപ്പൂ പോലും മോഹിച്ചിടും നിന്‍ ഗന്ധം
ദേവസംഗീതത്തിന്‍ ആ സുഗന്ധം
എന്‍ മനോ വീണമീട്ടും അപ്സര കന്യകേ നീ
പാടൂ പാടൂ ഈ ശ്രുതിയില്‍
ശ്രുതിയില്‍....ശ്രുതിയില്‍....ശ്രുതിയില്‍.....
................................................................(അമൃതേ)

Comments

Popular posts from this blog

കവിയല്ല ഞാന്‍..

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

ഒരു വിലാപം