ആദ്യമൊന്നു കണ്ടപ്പോള്‍

ആദ്യമൊന്നു കണ്ടപ്പോള്‍ പേരുമാത്രമാരാഞ്ഞു

ആദ്യശരം കൊണ്ടപ്പോള്‍ പേരുമാത്രം പോരാതായ്

നിന്റെ നൃത്തമുദ്രകളില്‍ എന്റെ രൂപമാണല്ലോ

നിന്റെ നടനചാരുതയില്‍ എന്റെ ഹൃദയസ്പന്ദങ്ങള്‍

ഞാന്‍ രചിച്ച കവിതകളില്‍ നിന്റെ ജീവനാണല്ലോ

ഞാന്‍ പകര്‍ന്നയീണങ്ങള്‍ നിന്‍ചൊടിയിലെ തേന്കണങ്ങള്‍
..............................................................................{ആദ്യ}

നീ നൃത്തമാടുമ്പോള്‍ എന്‍ഹൃദയം പാടുന്നു

നീയരങ്ങിലൊഴുകുമ്പോള്‍ എന്‍ മനം തുളുമ്പുന്നു

ചിലങ്കകള്‍ തല്ലുമ്പോള്‍ കൈവളകള്‍ കൊഞ്ചുമ്പോള്‍

കരിമിഴികള്‍ ചിമ്മുമ്പോള്‍ ഞാന്‍ പാടും
................................................................................{ആദ്യ}
ശാലീനരൂപവതീ നാട്യകലാമോഹിനി നീ

ഗ്രാമീണസൌന്ദര്യമേ അനഘാനുരാഗവതീ

നീയെന്നെയെറിയുമ്പോള്‍ ഞാന്‍ നിന്നിലലിയുന്നു

നമ്മളൊന്നു ചേര്‍ന്നാ ഗാനം പാടുന്നു

Comments

Popular posts from this blog

കവിയല്ല ഞാന്‍..

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

ഒരു വിലാപം