വന്നു നീ ചേരൂ

കുട്ടനാടന്‍ കായല്‍ മുത്തമിടും കാറ്റേ
കണ്ടോ നീയെന്‍ കരിമിഴികള്‍ വണ്ടുപോലുള്ള പെണ്ണിനെ

കന്നിനെയും മേയ്ച്ച് നാടന്‍പാട്ടും പാടി
കണ്ണുചിമ്മിയോളങ്ങളെ മാടിവിളിക്കും പെണ്‍കൊച്ചിനെ

കുട്ടനാടന്‍ കായല്‍ കണ്ണുവക്കും പൂവേ
കണ്ടോ നീയെന്‍ മേടപൊന്നണിമേടയിലെ പൂന്തിങ്കളെ

പൂവുതേടിപ്പായും ഓമലാളെ നിന്റെ
പൂങ്കവിളിലിന്നു ഞാനൊരു പൂമരത്തിന്‍ ശോഭകണ്ടു
...........................................................................[കുട്ടനാടന്‍]
കാറ്റുചൊല്ലും കിന്നാരങ്ങള്‍ കേട്ടു നില്‍ക്കാന്‍ നേരമില്ല

പൂവിനോട് കൂട്ടു കൂടാനെത്രയെത്ര ശലഭങ്ങളോ

എന്‍പ്രിയ തോഴി മാനസറാണി
വന്നുചേരാനെന്തിനിത്ര താമസമെന്‍ കൂട്ടുകാരീ

കൂട്ടിനുപോരൂ പനിനീര്‍ ചന്ദ്രികേ
കൂട്ടിനുപോരൂ നീ..
.........................................................................[കുട്ടനാടന്‍]
ആരുമാരും കാണാതെയെന്‍ മാനസത്തില്‍ വന്നുചേരൂ

ആരുമാരും കേള്‍ക്കാതെയെന്‍ കാതില്‍ നീയൊരു പാട്ടുപാടൂ

മണ്ണിലെയാമ്പല്‍ ഞാന്‍ വിണ്ണിലെ തിങ്കള്‍ നീ
പാതിരാവില്‍ മഞ്ഞ്പെയ്യുമ്പോള്‍ കൈലാസത്തില്‍ കല്യാണം

അരുതിനിയമാന്തം മതിനിന്‍ കുസൃതി
വന്നു നീ ചേരൂ പ്രിയേ

Comments

Popular posts from this blog

കവിയല്ല ഞാന്‍..

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

ഒരു വിലാപം