ഒരു വിലാപം
അറിഞ്ഞില്ല ഞാന്‍ ഒന്നുമേയൊരിക്കലു-
മെന്നിലെ മൂഢതയെനിക്കു നല്‍കിയ
തലയറ്റചിന്താധാരയാണീ കവിതയെന്ന്
അറിഞ്ഞില്ല ഞാനൊട്ടുമേയൊരിക്കലും
കരളില്‍ പിടഞ്ഞയെന്‍ സ്നേഹപിറാവിന്റെ
ചിറകറ്റമോഹമെന്‍ പ്രണയമെന്ന്
അറിഞ്ഞില്ല ഞാനറിയാന്‍ ശ്രമിച്ചില്ലയിന്നും
ശ്രീയും പിയും ജിയും മെല്ലാം പ്രണയിച്ച
കാമുകിയെന്‍ രക്തം ഊറ്റിക്കുടിച്ചുവെന്ന്
അറിയാതിരിക്കാനാണെനിക്കേറെയിഷ്ട-
മെന്റെ മൌനം വികലമാമൊരു ദുഖമെന്ന്
ഏകനായ് ഞാനാതെരുവിലലയുന്ന
നിമിഷങ്ങളെല്ലാമെന്നക്ഷയപാത്രത്തില്‍
നിറഞ്ഞതൊരുപിടിയക്ഷരങ്ങളും പിന്നെ
കണ്ണുനീര്‍ വീണ ദുഖ സത്യങ്ങളും
അഗ്നികോരിത്തിന്നുവാന്‍ ആശിക്കുമെന്റെ
ഹൃദയമഗ്നിക്കിരയാക്കിയ സര്‍വ്വാധിപാ
ഇതും നീതന്ന ജന്മത്തിന്‍ ബാക്കിപത്രം
പ്രണയത്തെ വിപ്ലവമാക്കി ഞാന്‍ പാടിയ
പാട്ടുകള്‍ നീ ഇന്ന് കേട്ടില്ലയെങ്കിലും
തരുകയെന്‍ വല്ലകി തിരികെ നീ നല്‍കുക
കഴിയില്ലയെങ്കില്‍ തിരയുകയെന്നെ നീ
ചുടുകാട്ടില്‍ വെന്തുചാവുമീഞാനാ പട്ടടയില്‍
നല്‍കുകയെന്റെ ചിതാഭസ്മം നീയെന്റെ
സ്നേഹിതര്‍ക്ക്, പറയുകയവരോടെന്റെ
കദനകഥ; കണ്ണീരുണങ്ങാത്ത ദുരന്തകഥ
മെന്നിലെ മൂഢതയെനിക്കു നല്‍കിയ
തലയറ്റചിന്താധാരയാണീ കവിതയെന്ന്
അറിഞ്ഞില്ല ഞാനൊട്ടുമേയൊരിക്കലും
കരളില്‍ പിടഞ്ഞയെന്‍ സ്നേഹപിറാവിന്റെ
ചിറകറ്റമോഹമെന്‍ പ്രണയമെന്ന്
അറിഞ്ഞില്ല ഞാനറിയാന്‍ ശ്രമിച്ചില്ലയിന്നും
ശ്രീയും പിയും ജിയും മെല്ലാം പ്രണയിച്ച
കാമുകിയെന്‍ രക്തം ഊറ്റിക്കുടിച്ചുവെന്ന്
അറിയാതിരിക്കാനാണെനിക്കേറെയിഷ്ട-
മെന്റെ മൌനം വികലമാമൊരു ദുഖമെന്ന്
ഏകനായ് ഞാനാതെരുവിലലയുന്ന
നിമിഷങ്ങളെല്ലാമെന്നക്ഷയപാത്രത്തില്‍
നിറഞ്ഞതൊരുപിടിയക്ഷരങ്ങളും പിന്നെ
കണ്ണുനീര്‍ വീണ ദുഖ സത്യങ്ങളും
അഗ്നികോരിത്തിന്നുവാന്‍ ആശിക്കുമെന്റെ
ഹൃദയമഗ്നിക്കിരയാക്കിയ സര്‍വ്വാധിപാ
ഇതും നീതന്ന ജന്മത്തിന്‍ ബാക്കിപത്രം
പ്രണയത്തെ വിപ്ലവമാക്കി ഞാന്‍ പാടിയ
പാട്ടുകള്‍ നീ ഇന്ന് കേട്ടില്ലയെങ്കിലും
തരുകയെന്‍ വല്ലകി തിരികെ നീ നല്‍കുക
കഴിയില്ലയെങ്കില്‍ തിരയുകയെന്നെ നീ
ചുടുകാട്ടില്‍ വെന്തുചാവുമീഞാനാ പട്ടടയില്‍
നല്‍കുകയെന്റെ ചിതാഭസ്മം നീയെന്റെ
സ്നേഹിതര്‍ക്ക്, പറയുകയവരോടെന്റെ
കദനകഥ; കണ്ണീരുണങ്ങാത്ത ദുരന്തകഥ
“അറിയാതിരിക്കാനാണെനിക്കേറെയിഷ്ട-
ReplyDeleteമെന്റെ മൌനം വികലമാമൊരു ദുഖമെന്ന്“...
ജിതിന്‍, നന്നാവുന്നുണ്ട് എഴുത്ത്...!
സമയമുള്ളപ്പോള്‍ എഴുതണം സമയം കളയാതെ..,
അത് കീറിക്കളയാതെ സൂക്ഷിക്കയും വേണം..!