ബന്ധുക്കള്‍

എത്ര ബന്ധിതരാണു നമ്മളീ
ബന്ധത്തിലെങ്കിലും
കൈവിട്ട വാക്കിന്റെ മൂര്‍ച്ചയാ-
ലതറ്റു പോകുന്നു ലോകരേ.
എത്ര സ്നേഹിതരാണു നമ്മളീ
കൂട്ടത്തിലെങ്കിലും
വഴിവിട്ട ചിന്തകള്‍ തെറ്റിച്ചിടുന്നു
നിന്‍ സ്നേഹ വീഥികള്‍
അറിയുക നിങ്ങളീ ജീവിതം
നീര്‍കുമിളയോടുപമിച്ചിടാമെ-
ന്നുമോര്‍ക്കുക നിങ്ങളീ ശത്രുത
ഏഴാം കടലുപോല്‍ വ്യര്‍ത്ഥമെന്ന്.
ഞാനൊരു വഴിയാത്രകന്‍ ഭജിക്കുന്നു
നന്മയെ, ത്യജിക്കുന്നു മിഥ്യയെ
ഒരു നാളിതുവഴി കടന്നുപോയവന്‍
എന്‍ വഴിപൂക്കളും പിന്നിട്ട വീഥിയും
സ്നേഹസൌരഭത്താലുജ്ജ്വലമാകട്ടെ

Comments

Popular posts from this blog

കവിയല്ല ഞാന്‍..

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

ഒരു വിലാപം