വരിക സഖീ..

ഇനി യാത്രചൊല്ലുവാ-
നൊരു കൊച്ചു നൊമ്പരം
പോലുമില്ലെന്നിലിന്നവസാനമായ്
നീയറിയേണമെന്‍യാത്രയിടവേളയറ്റൊ-
രപൂര്‍വ്വ ജീവിതയജ്ഞമെന്ന്
വരികസഖീയെന്‍ ജീവനില്‍ ചേരുനീ
സന്ദേഹമൊട്ടുമേ വേണ്ടതില്ല
അപൂര്‍ണ്ണമെന്‍ യാത്ര നിന്‍ പാദസരങ്ങ-
ളെന്‍ പ്രാണനില്‍ പല്ലവി മീട്ടിടതെ
വരിക സഖീയെന്നന്തരംഗത്തിലെ
ഗായികയാകുവാനിന്നു തന്നെ
നീയറിയേണമെന്‍ യാത്ര
മാത്രകള്‍ നീളുമൊരപൂര്‍വ്വ-
യാഹാരിരാഗമെന്ന്
വരികസഖീയെന്‍ ജീവനില്‍ ചേരുനീ
സന്ദേഹമൊട്ടുമേ വേണ്ടതില്ല..

Comments

Popular posts from this blog

കവിയല്ല ഞാന്‍..

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

ഒരു വിലാപം