Posts

Showing posts from August, 2009

വിഷുപ്പെണ്ണ്

വിഷു പുലരിയിലൊരു മലരായ് മാറാന്‍ മലരിലെ മധുകണമായ് മാറാന്‍ നീ വന്നു തനുവണി മരതകമായ് ഭൂമി പരിമൃതു പരിമളമായ് കൊന്ന പൂക്കുന്നു പുലര്‍കാലമാകുമ്പോള്‍ കണ്ണിനൊരുപുളകമായ് നീ വന്നണയുമിന്നെന്നിലൊരുകണിമലരായ്.......(വിഷു) നഭസ്സിന്റെ സദസ്സിലൊരു ഉഷസ്സിന്‍ ശോഭയില്‍ മനസ്സിന്റെ വാടിയില്‍ പൂക്കള്‍ വിടരവേ നീ വരുന്നു പൂങ്കാറ്റില്‍ ചേലയുലയുന്നൈശ്വര്യമേ നീ വരുന്നു സംഗീതമായ് ഹൃദയവീണ തഴുകവേ ഹൃദയത്തിലാമണി വീണതന്‍ തന്ത്രി- കളിലൊരു സ്വരമണി നാദം പുല്‍കവേ നീ യെന്‍ ശ്രീയായ് മാറുന്നൊരു..................(വിഷു) പുലര്‍കാലം അങ്ങകലെ കുയില്‍ പാടൂന്നുവോ സന്ധ്യപൂക്കും നേരമൊരു മയിലാടുന്നുവോ വിണ്ണിലാമഷിച്ചെപ്പുലഞ്ഞു മൂവന്തിയെത്തിയോ ശ്യാമമേഘവും താരകങ്ങളും വാനം ചേക്കേറിയോ മറയത്ത് തിങ്കള്‍ നാണിച്ച് നില്‍ക്കും നാണിച്ച് പാല്‍നിലാവും പൊഴിക്കും നീയെന്‍ സൌഭാഗ്യങ്ങളായ്........................(വിഷു)