കവിയല്ല ഞാന്‍..
പാടുവാനായ് നീയെനിക്കു നല്‍കി പ്രണയാര്‍ദ്രമായയീ നൊമ്പരങ്ങള്‍ ശ്രുതിലയം താളബോധങ്ങളോടെ എന്നലാപാട്ടെന്റെയാത്മാവു തൊട്ടൊന്നു പാടുവാന്‍ നീ നല്‍കിയില്ല നാദം എഴുതുവാനായ് നീയെനിക്കുനല്‍കി മസ്തിഷ്കപൂരിതം ഭാവനകള്‍, ജീവിത സത്യങ്ങളേറെ നല്‍കി എന്നാലാകവിതയെന്‍ചോരയില്‍ തൊട്ടൊന്നു കോറുവാന്‍ പദമാല നല്‍കിയില്ല സ്നേഹിച്ചീടുവാനായ് നല്‍കി നീ- യൊരുഹൃദയവുമൊരുപിടി സ്വപ്നങ്ങളും പക്ഷേയളവറ്റസ്നേഹത്തെ നിന്നിലെത്തിക്കുവാ- നെന്റെ ഹൃതന്തികള്‍ മീട്ടിയില്ല വിപ്ലവമൂറുന്ന ചിന്തകളും വാചാലമാകുന്ന സ്വപ്നങ്ങളും മൌനത്തെ സാധകമാക്കിയോന് എന്തിനു നല്‍കി നീ സര്‍വ്വാധിപാ എങ്കിലുമീയാത്ര ഞാനിന്നു തുടരുന്നു അറിയാത്ത പാട്ടുകള്‍ പാടുവാനും അണയാത്ത കവിതയെ കാണുവാനും