Posts

Showing posts from August, 2010

ബന്ധുക്കള്‍

എത്ര ബന്ധിതരാണു നമ്മളീ ബന്ധത്തിലെങ്കിലും കൈവിട്ട വാക്കിന്റെ മൂര്‍ച്ചയാ- ലതറ്റു പോകുന്നു ലോകരേ. എത്ര സ്നേഹിതരാണു നമ്മളീ കൂട്ടത്തിലെങ്കിലും വഴിവിട്ട ചിന്തകള്‍ തെറ്റിച്ചിടുന്നു നിന്‍ സ്നേഹ വീഥികള്‍ അറിയുക നിങ്ങളീ ജീവിതം നീര്‍കുമിളയോടുപമിച്ചിടാമെ- ന്നുമോര്‍ക്കുക നിങ്ങളീ ശത്രുത ഏഴാം കടലുപോല്‍ വ്യര്‍ത്ഥമെന്ന്. ഞാനൊരു വഴിയാത്രകന്‍ ഭജിക്കുന്നു നന്മയെ, ത്യജിക്കുന്നു മിഥ്യയെ ഒരു നാളിതുവഴി കടന്നുപോയവന്‍ എന്‍ വഴിപൂക്കളും പിന്നിട്ട വീഥിയും സ്നേഹസൌരഭത്താലുജ്ജ്വലമാകട്ടെ