പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും
പത്താംക്ലാസില്‍ പഠിക്കുമ്പൊ,അവസാന റ്റേമില്‍ പരീക്ഷയോടടുക്കുമ്പോള്‍ ഞാനൊരു പ്രശ്നത്തില്‍ പെടുകയായിരുന്നു..പ്രശ്നം മറ്റൊന്നുമല്ല,സബ് ജില്ലാ തലത്തിലെ യുവജനൊത്സവത്തില്‍ ഞാന്‍ പങ്കെടുക്കണം..എന്നെ സംബന്ധിച്ചിടത്തോളം കഴുത്തില്‍ വീണ ഒരു ഊരാക്കുടിക്കായിരുന്നു അത്..പരീക്ഷയുടെ റ്റെന്‍ഷനുമായി നടക്കുമ്പോഴാണ് മറ്റൊരു റ്റെന്‍ഷന്‍..സാഹിത്യാസ്വാദനത്തിലും സാഹിത്യ ക്വിസ്സിലും ഞാന്‍ പങ്കെടുക്കണമെന്ന് മലയാളാദ്ധ്യാപകന്‍ ലോറന്‍സ് സര്‍ നിര്‍ദ്ദേശിച്ചു..രണ്ടും എനിക്കിഷ്ടമുള്ള മേഖലയാണ്..പക്ഷേ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ഒരു മടി പെരുംബടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ‘ എന്ന കൃതി[ആ വര്‍ഷം വയലാര്‍ അവാര്‍ഡിനു അര്‍ഹമായത്]എന്നെ ഏല്‍പ്പിച്ച് സര്‍ പറഞ്ഞു രണ്ടാഴ്ചയുണ്ട് ശരിക്കും വായിച്ചിട്ട് ഒരു സഹാത്യാസ്വാദനം തയ്യാറാക്കാന്‍...ഇതിനൊരു ആസ്വാദനം തയ്യാറാക്കാമെങ്കില്‍ ഉറപ്പായും സമ്മാനം കിട്ടുമെന്നും പറഞ്ഞു..ഞാന്‍ പുസ്തകം കൊണ്ട് പോയി വായിച്ചിട്ട് ഒന്നുമേ മനസ്സിലാകുന്നുണ്ടായിരുന്നില്ല..ഫയദോര്‍ ദസ്ത്യോവിസ്കി എന്ന റഷ്യന്‍ വിശ്വസാഹിത്യകാരന്റെ ജീവിത പശ്ചാത്തലം അതില്‍ പ്രതിപാതിച്ചിരുന്നു..ഫയദോറിനെ പറ്റി ഞാന്‍ മുന്‍പും വാ...