വരിക സഖീ..
ഇനി യാത്രചൊല്ലുവാ- നൊരു കൊച്ചു നൊമ്പരം പോലുമില്ലെന്നിലിന്നവസാനമായ് നീയറിയേണമെന്‍യാത്രയിടവേളയറ്റൊ- രപൂര്‍വ്വ ജീവിതയജ്ഞമെന്ന് വരികസഖീയെന്‍ ജീവനില്‍ ചേരുനീ സന്ദേഹമൊട്ടുമേ വേണ്ടതില്ല അപൂര്‍ണ്ണമെന്‍ യാത്ര നിന്‍ പാദസരങ്ങ- ളെന്‍ പ്രാണനില്‍ പല്ലവി മീട്ടിടതെ വരിക സഖീയെന്നന്തരംഗത്തിലെ ഗായികയാകുവാനിന്നു തന്നെ നീയറിയേണമെന്‍ യാത്ര മാത്രകള്‍ നീളുമൊരപൂര്‍വ്വ- യാഹാരിരാഗമെന്ന് വരികസഖീയെന്‍ ജീവനില്‍ ചേരുനീ സന്ദേഹമൊട്ടുമേ വേണ്ടതില്ല..