Posts

Showing posts from June, 2009

മര്‍ത്യാ..അറിയുമോ നന്മയെ

ചിരിക്കുന്നോ മര്‍ത്യാ, ചിരിക്കുന്നോ മര്‍ത്യാ നരഹത്യ കണ്മുന്നില്‍നടക്കുന്ന കണ്ടിട്ടും. ചിരിക്കുന്നോ നീയിന്ന- ട്ടഹാസം മുഴക്കുന്നോ സഹജീവിതന്നുടുതുണി അഴിയിന്ന കണ്ടിട്ടും. മൂകനായ് നില്‍ക്കുന്നോമനുഷ്യ പുത്രാ നീയാ- സ്ത്രീത്വം കാട്ടാളമുഷ്ട്ടിയി- ലമരുന്ന കണ്ടിട്ടും. തിമിരമാണോ നിന്റെ- കണ്‍കളില്‍ നിന്റെയീ- ചെവികളില്‍ വണ്ടിന്റെ മുരളലാണോ. പാഞ്ചാലിതന്‍ വസ്ത്ര- മഴിയുന്ന കണ്ടു ശ്രീ- ക്രിഷ്ണദേവന്‍ വന്നുരക്ഷകനായ് ഈറന്‍ മാറുവാ- നില്ലാത്ത സ്ത്രീകള്‍ക്കു സ്വവസ്ത്രം നല്‍കാ ന്‍ബാപ്പുജിക്കായ് എവിടെയാ ശ്രീക്രിഷ്ണ്ന്‍ എവിടെയാ ബാപ്പുജി കലികാലം കാലന്റെ വായ്ക്കകത്തായ്. പൊയ്മുഖങ്ങള്‍ ചൊല്ലു- മസത്യം ശ്രവിക്കാതെ നിര്‍ണയിക്കൂ നിങ്ങള്‍ സതയവും അസത്യവും. മനസാക്ഷിപ്പറയുന്ന സത്യങ്ങള്‍ ചെയ്യുക സത്യത്തെ ഭഞ്ജിക്കും തിന്മയെ കൊല്ലുക അറിവിന്നടിസ്താനം നന്മയാകീടണം നന്മക്കടിസ്താനം തിന്മതന്‍ വിനാശവും.

ഒരു പ്രണയലേഖനം

എന്റെ സ്വപ്നങ്ങളെ നിറമണിയിച്ചവളെ....ഈ ലേഖനത്തിലെ ഓരോ വക്കിന്റെയും അര്‍ത്ത്വ്യാപ്തി നിനക്കു മനസ്സിലാക്കാന്‍ കഴിയും. കാരണം എന്റെ ആത്മവാണ് ഈ വാക്കുകളിലൂടെ നിന്നെ തേടിയെത്തുന്നത്. എന്റെ ഹ്രിദയ പരിശുദ്ധിയാണു ഈ വാക്കുകളിലൂടെ നീ അറിയുന്നത്. എത്രയോ ജന്മങ്ങളുടെ പുണ്യമായിരിക്കാം നീ എന്ന സൌഭാഗ്യത്തെ എന്റെ ഹ്രിദയഗോപുരനടയില്‍ എത്തിച്ചത്. നിന്നെ ആദ്യം കണ്ടമാത്രയില്‍ എത്രയോ വര്‍ണപുഷ്പ്പങ്ങളാണ് എന്നില്‍ സ്വപ്നങ്ങള്‍ക്ക് പകിട്ടേകിയത്. അനഘവും അനര്‍ഘവും ആയ നിന്റെ പുഞ്ചിരിയിലാണ് എന്റെ ജീവന്റെ തുടിപ്പ് ഇനിയും നിലനില്‍ക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കിയത്.അനന്യവും അനുപമവുമായ നിന്റെ തേന്‍മൊഴിയിലാണ് എന്റെ ജീവന്റെ സ്വരങ്ങള്‍ അനവരതം ഹ്രിദയത്തില്‍ പ്രതിധ്വനിക്കുന്നതായി ഞാന്‍ മനസ്സിലാക്കിയത്. അനുക്തമായ എന്റെ നൊംബരങ്ങള്‍ ഒരുപക്ഷെ നിന്നെയാകാം പ്രതീക്ഷിച്ചിരുന്നത്.എന്നിലെ മൂകാനുരാഗം നിന്റെ മാത്രം ആഗമനത്തിനായ് ഈ നാളുകള്‍ മുഴുവന്‍ കാത്തിരുന്നു. മൂകനെന്നും മൂഡ്ഡനെന്നും ലോകം എന്നെ വിളിച്ചപ്പോള്‍ മൂകതപസ്സിലൂടെ ഞാന്‍ നേടിയ വരം നീ എന്ന സൌഭാഗ്യമാണ്.നെറ്റിയില്‍ നീ തൊട്ട ചന്ദനം ഹ്രിദയത്തില്‍ ഞാന്‍ ചെയ്ത നിവേദ്യമയിരുന്നു. ക്ഷേത...

മരണം..എന്റെ ദിവ്യകാമുകി...

മരണമേ നീ തന്നെ സുന്ദരി മരണമേ നീ തന്നെ കന്യക മരണമേ നീ തന്നെ ദേവത നിന്‍ പുഞ്ചിരി എനിക്കെന്നും ദിവ്യാമ്രുതം നിന്‍ ഉമിനീര്‍ തുളുമ്ബും ചുണ്ടിലെ ഗാനം ലഹരിയായ് എന്‍ സിരകളിലെന്നും വേറാരെ നീ സ്നേഹിച്ചാലും വേറാരെ നീ സ്പര്‍ശിച്ചാലും എന്‍ മനം തേങ്ങിടുന്നു മുല്ലപൂവിന്‍ ഗന്ധവുമാ‍യി അഭൌമ സ്നേഹത്തിന്‍ മാന്ത്രികക്കൂട്ടുമയി എന്നു നീ തേരിറങ്ങി വന്നീടുമെന്‍ ദേവതേ നിന്‍ മാറില്‍ തലചായ്ചുറങ്ങാന്‍ അനഘാനുരാഗമലതല്ലുന്നെന്‍ ‍മനസ്സില്‍ മനോഹരി മരണമേ കൂട്ടുമോ എന്നെ നിന്റെ അന്ധ്കാരത്തിന്‍ കരിനിഴല്‍ കൂട്ടില്‍ മരണമേ നീ തന്നെ സുന്ദരി മരണമേ നീ തന്നെ കന്യക