ഒരു പ്രണയലേഖനം

എന്റെ സ്വപ്നങ്ങളെ നിറമണിയിച്ചവളെ....ഈ ലേഖനത്തിലെ ഓരോ വക്കിന്റെയും അര്‍ത്ത്വ്യാപ്തി നിനക്കു മനസ്സിലാക്കാന്‍ കഴിയും. കാരണം എന്റെ ആത്മവാണ് ഈ വാക്കുകളിലൂടെ നിന്നെ തേടിയെത്തുന്നത്. എന്റെ ഹ്രിദയ പരിശുദ്ധിയാണു ഈ വാക്കുകളിലൂടെ നീ അറിയുന്നത്. എത്രയോ ജന്മങ്ങളുടെ പുണ്യമായിരിക്കാം നീ എന്ന സൌഭാഗ്യത്തെ എന്റെ ഹ്രിദയഗോപുരനടയില്‍ എത്തിച്ചത്. നിന്നെ ആദ്യം കണ്ടമാത്രയില്‍ എത്രയോ വര്‍ണപുഷ്പ്പങ്ങളാണ് എന്നില്‍ സ്വപ്നങ്ങള്‍ക്ക് പകിട്ടേകിയത്. അനഘവും അനര്‍ഘവും ആയ നിന്റെ പുഞ്ചിരിയിലാണ് എന്റെ ജീവന്റെ തുടിപ്പ് ഇനിയും നിലനില്‍ക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കിയത്.അനന്യവും അനുപമവുമായ നിന്റെ തേന്‍മൊഴിയിലാണ് എന്റെ ജീവന്റെ സ്വരങ്ങള്‍ അനവരതം ഹ്രിദയത്തില്‍ പ്രതിധ്വനിക്കുന്നതായി ഞാന്‍ മനസ്സിലാക്കിയത്. അനുക്തമായ എന്റെ നൊംബരങ്ങള്‍ ഒരുപക്ഷെ നിന്നെയാകാം പ്രതീക്ഷിച്ചിരുന്നത്.എന്നിലെ മൂകാനുരാഗം നിന്റെ മാത്രം ആഗമനത്തിനായ് ഈ നാളുകള്‍ മുഴുവന്‍ കാത്തിരുന്നു. മൂകനെന്നും മൂഡ്ഡനെന്നും ലോകം എന്നെ വിളിച്ചപ്പോള്‍ മൂകതപസ്സിലൂടെ ഞാന്‍ നേടിയ വരം നീ എന്ന സൌഭാഗ്യമാണ്.നെറ്റിയില്‍ നീ തൊട്ട ചന്ദനം ഹ്രിദയത്തില്‍ ഞാന്‍ ചെയ്ത നിവേദ്യമയിരുന്നു. ക്ഷേത്ര തിരുനടയില്‍ സ്വപ്നസാഫല്യങ്ങള്‍ക്കായ് കൈകൂപ്പി നിന്നപ്പോള്‍ ദൈവം നിന്നോട് മന്ത്രിച്ചത് എന്നെ സ്നേഹിക്കാന്‍ ആയിരുന്നില്ലേ. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുമ്ബൊഴും കരിമഷിച്ചാര്‍ത്തിനായ് താമരമിഴികള്‍ വിടരുമ്മ്ബൊഴും കരിമഷി എഴുതിയ വിടര്‍ന്നനയനങ്ങളില്‍ സ്നേഹനിലാവുപടരുംബൊഴും കവിള്‍ത്തടങ്ങളിലെ നുണക്കുഴികളില്‍ പ്രണയാമ്രിതം നിറയുംബൊഴും നിന്റെ സാന്നിദ്ധ്യം എനിക്കു ചുറ്റൂം ഒരായിരം മുല്ലപ്പൂക്കള്‍ വിരിയിക്കുംബൊഴും എന്റെ തപസ്സും പ്രാര്‍ത്തനയും നിര്‍വ്രിതി കൊള്ളാന്‍ തുടങ്ങി എന്നു ഞാന്‍ വിശ്വസിക്കുന്നു.ആത്മാവില്‍ തൊട്ട് ഹ്രിദയത്തിന്റെ ഭാഷയില്‍ ഞാന്‍ എഴുതിയ ഈ ലേഖനത്തിന് പ്രണയത്തിന്റെ സുഗന്ധമണ്.പ്രിയപ്പെട്ടവളേ നിനക്കും.... എന്നു സ്നേഹപൂര്‍വ്വം

Comments

  1. ജിതിന്‍ ബ്ലോഗ്‌ സന്ദര്‍ശിച്ചു കൊള്ളാം ഞാന്‍
    നേരത്തെ വായിച്ച സൃഷ്ടികള്‍ തന്നെയാണ് എല്ലാം
    നിന്‍റെ കവിതകളും കഥകളും പ്രണയ ലേഖനങ്ങളും കൊണ്ട്
    നിറയട്ടെ ഈ ബ്ലോഗ്‌
    ഒരഭിപ്രായം
    അക്ഷരങ്ങളെ അല്‍പ്പം കൂടി വലുതാക്കി കാട്ടിയാല്‍ നന്നായിരുന്നു
    ചെയ്യാനറിയാഞ്ഞനെന്കില്‍
    ഞാനും സഹായിക്കാം *** ഭാവുകങ്ങള്‍

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു ജിതിന്‍ അഭിനന്ദനങ്ങള്‍...

    ReplyDelete

Post a Comment

Popular posts from this blog

കവിയല്ല ഞാന്‍..

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

ഒരു വിലാപം