താരാട്ട്
ഉണ്ണിയുറങ്ങു നീചായുറങ്ങൂ താമരതൊട്ടിലില്‍ നീയുറങ്ങൂ അഞ്ജനക്കണ്ണനായ് ചായുറങ്ങൂ അമ്പിളിമാമനെകണ്ടുറങ്ങൂ താരാട്ടു ഞാന്‍ പാടാല്ലോ കുഞ്ഞുമ്മ നല്‍കിയുറക്കാല്ലോ ........................................ .[ഉണ്ണി] കണ്ണോരം പൊത്തിക്കളിക്കാനായ് അമ്മ നിനക്കിന്നു കൂട്ടിനുണ്ട് കിന്നാരം കൊഞ്ചി നടക്കാനായ് അമ്മ മനസ്സിന്നു കൂട്ടിനുണ്ട്’ അപ്പുപ്പന്‍ താടിപറത്താനായ് മാരുതനിന്നുനിന്‍ കൂടെയുണ്ട് അര്‍ക്കനെതൊട്ടു മടങ്ങാനായ് ആകാശക്കോട്ടയിലൂഞ്ഞാലിടാം ആലില മേലേ ചാഞ്ചാടീ ആമ്പലിന്‍ ചെണ്ടില്‍നീ ചായുറങ്ങ് തേനുണ്ണാമുണ്ണീ വരൂ ചാരേ ചൊല്ലിയാ മാമ്പൂവ് കുഞ്ഞിനോട് രാരീരാരീരം രാരാരോ രാരീരാരീരം രാരീരാരീരം രാരാരോ രാരീരാരീരം ........................................ ................[ഉണ്ണി] നിന്നോട്കൂടാനായെത്ര പൂക്കള്‍ എത്രപൂമ്പാറ്റകള്‍ പൂങ്കുയിലും നിന്‍ ചിരികണ്ടു രസിപ്പാനായ് തേനിളങ്കാറ്റും നീര്‍ചോലകളും നക്ഷത്രക്കൂട്ടങ്ങള്‍ മിന്നിരാവില്‍ നിലാവൊളി തൂകി നിന്നമ്പിളിയും അമ്പിളിക്കിണ്ണത്തില്‍ മാമുണ്ണാം പാല്‍നിലാവും കൂട്ടി മാമുണ്ണാം കണ്ണനാമുണ്ണി വരൂ ചാരേ മാമുണ്ടുറങ്ങുവാന്‍ വന്നണയൂ പൂമിഴിപൂട്ടി നീ ചായുറങ്ങൂ സ്വപ്നങ്ങള്‍ കണ്ടെന്റെ മോനുറങ്ങൂ ...